സോള്‍: രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധനത്തിനായി അടിയന്തര സഹായം രഹസ്യമായി ആവശ്യപ്പെട്ട് ഉത്തരകൊറിയ. ഉത്തരകൊറിയ ഇത് സംബന്ധിച്ച് ലോകരാജ്യങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
ഫെയ്സ് മാസ്ക്കുകള്‍, കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്ക്കായി ദക്ഷിണ കൊറിയയിലെ ആശുപത്രികളില്‍ നിന്നും സഹായ സംഘടനകളില്‍ നിന്നും ഉത്തരകൊറിയ സഹായം തേടിയെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരകൊറിയയിലെ നിരവധി സൈനികര്‍ വൈറസ് ബാധിച്ച് മരിച്ചതായി ചില രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് ഇതുവരെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വൈറസ് പടരാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നുമാണ് ഉത്തരകൊറിയയുടെ വിശദീകരണം.
ALSO READ: ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നു; പുതിയ കണക്കുകൾ പുറത്ത്
അതേസമയം, രാജ്യത്ത് ഇതുവരെ ആര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് സാനിറ്ററി ഇന്സ്പെക്ഷന് ബോര്‍ഡ് പ്രസിഡന്റ് പാക് മയോങ് സു വ്യക്തമാക്കിയിരുന്നു.
Post Your Comments