വുഹാന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ ജനങ്ങളും പോലീസും തമ്മില്‍ സംഘർഷം. വുഹാന്‍ ഉള്‍പ്പെട്ട ഹുബൈ പ്രവിശ്യയിലെ ജനങ്ങള്‍ സമീപ പ്രവിശ്യയായ ജിയാങ്ഷിയിലേക്ക് പോകുന്നത് പോലീസ് തടഞ്ഞതാണ് ഏറ്റുമുട്ടലിന് കാരണം. വൈറസ് ബാധിതരുമായി നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന ഗ്രീന്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്ക് പ്രവിശ്യയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കുമെന്ന് ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ അധികൃതർ അറിയിച്ചിരുന്നു. ഇതോടെ തൊട്ടടുത്ത പ്രവിശ്യയിലേക്കുള്ള റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. രണ്ട് പ്രവിശ്യകളെയും വേര്‍തിരിക്കുന്ന പാലത്തില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
Post Your Comments