കൊൽക്കത്ത : കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പശ്ചിമ ബംഗാളിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജിയെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകുന്നേരം മമത ബാനർജിയെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.
Also read : ഭാര്യയെ മര്‍ദിച്ച സി.പി.എം. നേതാവിനെതിരേ ലോക്ക്ഡൗണ്‍ ലംഘിച്ചതിനും ചേർത്തു കേസ്
ലോക്ക്ഡൗൺ സമയത്ത് ജനങ്ങൾക്ക് നേരിട്ട് സഹായമെത്തിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെയും പ്രശംസിച്ച പ്രധാനമന്ത്രി കൊവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയും ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റോളം ഇരുനേതാക്കളും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മമതയെ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു
Post Your Comments