ഹൈദരാബാദ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച നരേന്ദ്ര മോദി സര്‍ക്കാരിനു അഭിനന്ദനവുമായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. കൊവിഡ് 19നെ എങ്ങനെ നേരിടുമെന്നറിയാതെ കര്‍ഷകരും പാവപ്പെട്ടവരും ബുദ്ധിമുട്ടുന്നതിനിടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സർക്കാർ മാനവികതയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ നായിഡു പറയുന്നതായി ദേശീയ മാധ്യമം ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സഹായിക്കുന്നതിനായി 1,75,000 കോടി രൂപയുടെ പാക്കേജ് കൊണ്ടുവന്നത് പ്രശംസ അർഹിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം ഇന്‍ഷുറന്‍സ് അവരുടെ ത്യാഗത്തിന് കൃത്യസമയത്ത് കൊടുത്ത അംഗീകാരമാണ്. ഈ പ്രക്ഷുബ്ധമായ സമയത്ത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ഒരു സാമ്പത്തിക പാക്കേജ് നൽകുന്നത് ഏറെ പ്രാധാന്യമുള്ള നടപടിയാണ്. മോദിയുടെ മികച്ച നേതൃത്വത്തിലൂടെ ഇന്ത്യ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. ജനസംഖ്യയില്‍ മുന്നിലുള്ള ഇന്ത്യയെപ്പോലൊരു രാജ്യം കൊവിഡ് ഭീഷണി നേരിടുമ്പോള്‍ മാര്‍ച്ച് 22ന് ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചത് സമയോചിതമായ തീരുമാനമാണെന്നും ഇത് മറ്റുള്ളവർക്ക് മാതൃകയാണെന്നും ടിഡിപി നേതാവ് കത്തിലൂടെപറയുന്നു .
Post Your Comments