ഫ്രാങ്ക് ഫുർട് : കൊവിഡ് 19 ഫലമറിയാൻ രണ്ടരമണിക്കൂർ, പുതിയ പരിശോധന രീതി വികസിപ്പിച്ചെന്നു ജർമൻ കമ്പനിയായ ബോഷ്. നിലവിൽ രണ്ടു ദിവസമാണ് ഫലമറിയാൻ കാത്തിരിക്കേണ്ടത്. ഇതിനു പരിഹാരമായി വിവാലിറ്റിക് മോളികുലാര്‍ ഡയഗനോസ്റ്റിക് പ്ലാറ്റ്‌ഫോം എന്ന സംവിധാനമാണ് ബോഷിന്റെ ആരോഗ്യ വിഭാഗം വികസിപ്പിച്ചെടുത്തത്.
Also read : സമ്പൂർണ്ണ ലോക്ക് ഡൗൺ : രാജ്യത്തെ കോണ്ടം വിൽപ്പന വർദ്ധിച്ചതായി റിപ്പോർട്ട്
ജലദോഷം,പകർച്ചപ്പനി,ന്യുമോണിയ, ഇന്‍ഫ്‌ളുവന്‍സ എന്നിവ ഉള്‍പ്പെടുന്ന ബാക്ടീരിയ,വൈറല്‍ രോഗങ്ങളുടെ പരിശോധനക്കായി ഹോസ്പിറ്റലുകളിലും ലബോറട്ടറികളിലും നേരത്തെ തന്നെ ഉപയോഗിക്കുന്ന ഈ സംവിധാനം കൊവിഡ് 19 വൈറസിനെയും തിരിച്ചറിയാവുന്ന രീതിയിൽ പരിഷ്കരിച്ചാണ് നിർമിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ പുതിയ സംവിധാനം അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാനാകുമെന്ന് കമ്പനി അറിയിച്ചു
Post Your Comments