Latest NewsKeralaNews

ലോക്ക് ഡൗണ്‍ ; മദ്യവുമായി വന്ന വണ്ടികള്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യത ; സുരക്ഷ ആവശ്യപ്പെട്ട് ബെവ്‌കോ

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യവില്‍പന നിര്‍ത്തിവച്ച സാഹചര്യത്തില്‍ ബിവറേജസ് ഗോഡൗണുകളിലും പരിസരത്തും സുരക്ഷ ശക്തമാക്കണമെന്ന് ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനും എക്‌സൈസിനും കത്ത് നല്‍കിയിട്ടുണ്ട്.

പല ഗോഡൗണുകള്‍ക്ക് പുറത്തുള്ള വാഹനങ്ങളിലും മദ്യവുമായി വന്ന വാഹനങ്ങള്‍ കിടപ്പുണ്ട്. ഗോഡൗണുകളില്‍ സ്ഥലമില്ലാത്തതിനാല്‍ മദ്യം ഇറക്കി വയ്ക്കാനും സാധിച്ചിട്ടില്ലെന്നും മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികള്‍ പലരും കടുത്ത അസ്വസ്ഥത നേരിടുന്ന സാഹചര്യത്തില്‍ ഈ വാഹനങ്ങളില്‍ നിന്നും ലോഡുകള്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ബെവ്‌കോ മദ്യവില്‍പനശാലകളില്‍ പൊലീസ് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കണമെന്നും എംഡി കത്തിലൂടെ ആവശ്യപ്പെടുന്നു.

നിലവില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് വപലരും ആത്മഹത്യ ചെയ്യുന്നതായി കണ്ടു വരുന്നു. ഇന്ന് കൊല്ലത്ത് ഒരു യുവാവ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴയില്‍ മരിച്ച വൃദ്ധന്റെ മരണകാരണവും നാട്ടുകാര്‍ പറയുന്നത് മദ്യം ലഭിക്കാത്തതു തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button