ജനീവ : കോവിഡ് 19നെ നേരിടാൻ ലോക്ഡൗൺ നടപടികൾ പര്യാപ്തമാവില്ല,വൈറസിനെ പ്രതിരോധിക്കാതെ ആക്രമണോത്സുകമായ നടപടികൾ സ്വീകരിക്കാൻ രാജ്യങ്ങളോട് അഭ്യർഥിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധാനം ഗെബ്രിയസുസ്.
സാമൂഹികവും സാമ്പത്തികവുമായ നിയന്ത്രണങ്ങളേക്കാൾ വൈറസിനെ തുരത്താനുള്ള മികച്ചതും വേഗതയേറിയതും ഏറ്റവും നല്ല മാർഗം കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, പരിശോധിക്കുക, ചികിത്സിക്കുക എന്നിവയ്ക്കുള്ള ആക്രമണാത്മക നടപടികളാണ്. വൈറസ് വ്യാപനം മന്ദഗതിയിലാക്കാൻ, പല രാജ്യങ്ങളും സ്വീകരിച്ച ലോക്ഡൗൺ നടപടികൾ പകർച്ചവ്യാധി ഇല്ലാതാക്കില്ല. ഈ സമയം വൈറസിനെ ആക്രമിക്കാനാണ് രാജ്യങ്ങളോട് അഭ്യർഥിക്കുന്നു. രണ്ടാം ഘട്ടത്തിലേക്ക് രാജ്യങ്ങൾ കടക്കണം. വീടുകളിൽ കഴിയാൻ ആളുകളോട് ആവശ്യപ്പെടുന്നതും ജനങ്ങളുടെ സഞ്ചാരം വിലക്കുന്നതും വൈറസ് വ്യാപനത്തിന്റെ സമയം കുറയ്ക്കുകയും ആരോഗ്യ സംവിധാനങ്ങളിലെ സമ്മർദ്ദം കുറയ്ക്കുന്നതുമാണെങ്കിലും ഈ നടപടികൾ പകർച്ചവ്യാധികളെ ഇല്ലാതാക്കുകയില്ല-ടെഡ്രോസ് അധാനം വ്യക്തമാക്കി.
Also read : പ്രധാന മന്ത്രിയുടെ കൊറോണ ദുരിതാശ്വാസ പാക്കേജിലേക്ക് ശമ്പളം സംഭാവന നല്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി
കോവിഡ് 19 വൈറസിനെ നേരിട്ട ചൈനയുടെ നടപടിയെ പ്രകീര്‍ത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ(ഡബ്ല്യുഎച്ച്ഒ) വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പക്ഷത്താണെന്നും വളരെയധികം ആളുകള്‍ക്ക് ഇതു സന്തോഷം നല്‍കുന്നില്ലെന്നും വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റൂബിയോയുടെ ചോദ്യത്തിനു മറുപടിയായി ട്രംപ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അംഗം മൈക്കിള്‍ മക്വള് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയൂസസന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.
Post Your Comments