USALatest NewsIndiaNews

കൊവിഡ് -19 മഹാമാരിയുടെ വ്യാപനം ത​ട​യാ​ൻ ഇ​ന്ത്യ​ക്കൊപ്പം തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും : യു​എ​സ്

വാ​ഷിം​ഗ്ട​ൺ: കൊവിഡ് -19 മഹാമാരിയുടെ വ്യാപനം ത​ട​യാ​ൻ ഇ​ന്ത്യ​ക്കൊപ്പം പ്ര​വ​ർ​ത്തി​ക്കുമെന്ന് യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ ആ​ലി​സ് വെ​ൽ​സ് പ​റ​ഞ്ഞു. കൊവി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​നം സ്വീ​ക​രി​ച്ച് യു​എ​സ് ഐ​ക്യ​ത്തോ​ടെ ഇ​ന്ത്യ​ക്കൊ​പ്പം നി​ൽ​ക്കും. ഇ​ന്ത്യ​യു​മാ​യി യു​എ​സ് തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ത​ങ്ങ​ളു​ടെ പൗ​ര​ൻ​മാ​രെ​യും ലോ​ക​ത്തെ എ​ല്ലാ ആ​ളു​ക​ളേ​യും ര​ക്ഷി​ക്കാ​നാ​വു​മെ​ന്നും ​ന​താ ക​ർ​ഫ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ന്ന​ത് പ്ര​ചോ​ദ​ന​ക​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നെ​ന്നും വെ​ൽ​സ് ട്വി​റ്റ​റിലൂടെ പറഞ്ഞു.

Also read : കോവിഡ് 19: കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടുകടത്തി

അതേസമയം അമേരിക്കയിൽ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. ബുധനാഴ്ച വരെ 55,​000ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്, 800ലേറെ പേര്‍ മരണപ്പെട്ടു. അമേരിക്കയിലെ ബിസിനസ്,​ തൊഴില്‍,​ ആരോഗ്യ പാലന രംഗങ്ങള്‍ കൊവിഡ് കാരണം ഏറെ ആശങ്കയിലാണ്. അമേരിക്കയില്‍ അടുത്ത പത്ത് ആഴ്ചയെങ്കിലും കൊവിഡ് ഭീഷണി തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ രണ്ട് ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീകാരം നല്‍കി.

സെനറ്റിലെ ഡെമോക്രാറ്റിക്,​ റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിര്‍ന്നവര്‍ക്ക് 1,​200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നല്‍കുന്നു എന്നതാണ് പാക്കേജിന്റെ ഒരു പ്രത്യേകത. ആശുപത്രികള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് പാക്കേജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button