Latest NewsNewsIndia

ഇന്ത്യയിലെ വൈറസ് വ്യാപനം : മരണ നിരക്ക് ഉയരുന്നു : വൈറസ് ബാധിതരുടെ എണ്ണത്തിലും കുതിപ്പ് : വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിയ്ക്കുന്നു. ഇതോടൊപ്പം മരണനിരക്കും ഉയരുന്നു. ലോക് ഡൗണ്‍ കലാാവധി മൂന്നാഴ്ച കാലയിളവായ ഏപ്രില്‍ 14ന് ഉള്ളില്‍ വൈറസ് ബാധയ്ക്ക് കുറവ് വരണമെങ്കില്‍ അനുബന്ധ നടപടികള്‍ കൂടി ശക്താമാക്കണമെന്ന് ലോകാരോഗ്യ സംഘടന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. . ലോക്ഡൗണിന് പുറമെയുള്ള സുരക്ഷാ നടപടികള്‍ എടുക്കാത്ത പക്ഷം കൊവിഡ് വ്യാപനം തടയാവനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം അറിയിച്ചു. കഴിഞ്ഞ ദിവസം ജനീവയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഉചിത തീരുമാനമാണ്. പക്ഷേ അത്യാവശ്യ നടപടികള്‍ നടപ്പാക്കാത്ത പക്ഷം ലാക്ഡൗണില്‍ നിന്നും പുറത്തുപോവുന്നത് ബുദ്ധിമുട്ടായിരിക്കും. അങ്ങനെ പുറത്തുപോവുകയാണെങ്കില്‍ വൈറസ് വ്യാപനം വീണ്ടും ഉണ്ടാവും.

Read Also : കോവിഡ് 19 : വരും വര്‍ഷങ്ങളിലും മനുഷ്യരെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാന്‍ രോഗം പൊട്ടിപുറപ്പെടും : മുന്നറിയിപ്പുമായി ശാസ്ത്രലോകം

ഇന്ത്യക്ക് മികച്ച കഴിവുണ്ട്. പക്ഷെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. പുതിയ കേസുകള്‍ കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടാവണം, ടെസ്റ്റുകള്‍ നടത്തണം, ചികിത്സിക്കാനും ഐസൊലേറ്റ് ചെയ്യാനുമുള്ള പ്രാപ്തി വിശാലമാക്കണം. ഇത് നടക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ കുറച്ചുകൂടി വേഗതയുണ്ടെങ്കില്‍…,” – ഡയറകടറുടെ വാക്കുകള്‍ ഉദ്ധരിച്ച ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയന്‍ മോഡലില്‍ വളരെ പെട്ടെന്ന് റാന്‍ഡം ടെസ്റ്റുകള്‍ നടത്തുകയാണ് അടിയന്തരമായി നടപ്പാക്കേണ്ടത്. ദക്ഷിണ കൊറിയുടെ മാതൃക ഇന്ത്യയും സ്വീകരിക്കാണം. വ്യാപകമായ ടെസ്റ്റികളിലുടെ രോഗവും വ്യാപനവും പെട്ടെന്ന് കണ്ടെത്തിയതിലൂടെയാണ് കൊറിയ അതിജീവിച്ചത്.

ഒരു വിശാല രാജ്യമെന്ന നിലയ്ക്ക് ഒരു പകര്‍ച്ച വ്യാധിയെ തടയുന്നതിന് ചില നിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടന ടാസ്‌ക് ഫോഴ്സ് ഇന്ത്യക്ക് മുന്നില്‍ വെക്കുന്നുണ്ട്.ഡബ്ലു.എച്ച്.ഒ അംഗം മൈക്ക് റിയാന്‍ പറയുന്നതിങ്ങനെ. ” ഇന്ത്യ പോളിയോ വിമുക്തമായി. ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനം മൂലമായിരുന്നു അത്. സമാനമായി ചികിത്സയിലും നിരീക്ഷണത്തിലും കൃത്യമായി നടപടികള്‍ ജില്ലകള്‍ തോറും എടുക്കുകയാമെങ്കില്‍ ലോക്ഡൗണില്‍ നിന്നും പുറത്തേക്ക് വഴിയുണ്ട്.”ലോക്ഡൗണുകള്‍ എടുത്ത് കളയുമ്‌ബോള്‍ വീണ്ടും വൈറസ് വരുന്നതും പിന്നെയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായ ഒരു അവസ്ഥ ഇന്ത്യയില്‍ ഉണ്ടാവരുതെന്നാണ് ഡബ്ലു.എച്ച്.ഒ ടെക്നിക്കല്‍ ലീഡായ മരിയ വന്‍ കെര്‍ഖൊവ് ഇന്ത്യടുഡേ ടി.വിയോട് പറഞ്ഞത്. ഒപ്പം ഇന്ത്യയില്‍ കൊവിഡ് നിയന്ത്രണത്തിനായി ഒരു ഏകീകൃത നടപടി ക്രമം തന്നെ വേണമില്ലെന്നും ഇദ്ദേഹം പറയുന്നു.

യാതൊരു ലക്ഷണവും കാണിക്കാത്തവരിലും കോവിഡ് ബാധിതരായി മാറാറുണ്ട്. വടക്കന്‍ ഇറ്റലിയിലെ ആദ്യത്തെ കൊറോണ മരണം സംഭവിച്ചത് വോ പട്ടണത്തിന്റെ അവസ്ഥ അങ്ങനെതാണ്.

ലക്ഷണങ്ങള്‍ കാണിക്കാത്തവരും കൊറോണ പോസിറ്റീവാണെന്ന പത്തനംതിട്ട കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റും ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ എത്രയും കൂടുതല്‍ ടെസറ്റ് നടത്തുന്നുവോ അത്രും ഗുണമാണെന്ന് ചുരുക്കം. അല്ലെങ്കില്‍ ലോക് ഡൗണിന് ശേഷവും വ്യാപനം ഉണ്ടാവും. അല്ലെങ്കില്‍ ലോക് ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button