Latest NewsIndia

മുംബൈയിലെ പ്രമുഖ ഭക്ഷണശാലകളുടെ സഹഉടമയും പാചക വിദഗ്ദ്ധനുമായ ഫ്‌ലോയ്ഡ് കാര്‍ഡോസ്, കോവിഡ് 19 ബാധിച്ച്‌ മരിച്ചു

ഫ്‌ലോയ്ഡിന് കൊവിഡ് 19 സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം ബോംബൈ ക്യാന്റീന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരുന്നു

ന്യൂയോര്‍ക്ക് : മുംബൈയിലെ പ്രമുഖ ഭക്ഷണശാലകളുടെ സഹഉടമ കൊവിഡ് 19 ബാധിച്ച്‌ മരിച്ചു. ഏറെ പ്രശസ്തമായ മുംബൈ ക്യാന്റീന്‍, ഒ പിഡ്രോ എന്നീ ഭക്ഷണശാലകളുടെ സഹഉടമയും പാചക വിദഗ്ധനും കൂടിയായ ഫ്‌ലോയ്ഡ് കാര്‍ഡോസ് ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫ്‌ലോയ്ഡിന് കൊവിഡ് 19 സഥിരീകരിച്ചത്. ഫ്‌ലോയ്ഡിന് കൊവിഡ് 19 സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം ബോംബൈ ക്യാന്റീന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരുന്നു.

കൊറോണ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃഖലയാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ: ബോഗികള്‍ വാര്‍ഡുകളാവും

ന്യൂയോര്‍ക്കിലായിരുന്നു ഫ്‌ലോയ്ഡ്. അന്‍പത്തൊന്‍പതുകാരനായ ഫ്‌ലോയ്ഡ് അടുത്തിടെയാണ് മുംബൈയില്‍ ഒരു മധുരപലഹാരക്കട പ്രഖ്യാപിച്ചത്.മാര്‍ച്ച്‌ 8 വരെ ഫ്‌ലോയ്ഡ് മുംബൈയില്‍ ഉണ്ടായിരുന്നതായാണ് സൂചന. മാര്‍ച്ച്‌ 18നാണ് ഫ്‌ലോയ്ഡ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ അഡ്മിറ്റായത്. പനിയെ തുടര്‍ന്ന് ഫ്‌ലോയ്ഡ് തന്നെ ചികിത്സാ സഹായം തേടിയതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button