തിരുവനന്തപുരം:കൊറോണ വൈറസ് പ്രതിരോധത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പാക്കേജുകളെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പാക്കേജ് കേരളത്തിന് സഹായമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലുറപ്പു വേതനം കൂട്ടുന്നതടക്കമുള്ള പദ്ധതികള്‍ കേരളത്തിന് ആശ്വാസകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡിന്റെ രോഗവ്യാപനം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇതിന് പുറമേ ദുരിതം നേരിട്ട് അനുഭവിക്കുന്ന വനിതകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരിട്ട് ധനസഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി രംഗത്തുവന്നത്. നേരത്തെ ധനമന്ത്രി തോമസ് ഐസകും കേന്ദ്രപാക്കേജിനെ സ്വാഗതം ചെയ്തിരുന്നു. കൊറോണ അവലോകന യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊറോണയെ നേരിടുന്നതിനായി സംസ്ഥാനത്ത് 879 സ്വകാര്യശുപത്രികള്‍ സജീകരിച്ചിട്ടുണ്ട്.
43 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. 715 പഞ്ചായത്തുകള്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. സന്നദ്ധ പ്രവര്‍ത്തനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഗുണകരമാണ്. സന്നദ്ധ പ്രവര്‍ത്തനം സജ്ജമാക്കാന്‍ സന്നദ്ധ സേനയെ തയ്യാറാക്കും. ഇതിലേക്കുള്ള രജിസ്ട്രഷന്‍ ഒണ്‍ലൈന്‍ വഴി നടത്തും.
Post Your Comments