തിരുവനന്തപുരം : സംസ്ഥാനത്ത് തടവുകാരുടെ പരോൾ നീട്ടി നല്കാൻ തീരുമാനം. കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായും രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാലും തടവുകാരുടെ പരോൾ രണ്ട് മാസം വരെയാകും നീട്ടുക. പരോളിൽ പോയവരിൽ തിരിച്ചെത്തേണ്ട കാലാവധി കഴിഞ്ഞവരുണ്ടെങ്കിൽ ഏപ്രിൽ 15ന് മടങ്ങിയെത്തിയാൽ മതിയാകും. ഒന്നിച്ചെടുക്കാവുന്ന പരോൾ കാലാവധി നേരത്തെ ഒരു മാസമായിരുന്നു. അതേസമയം തടവുകാരുടെ ജയിൽ മാറ്റം അനുവദിക്കില്ല.
സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം ഉയരുന്നു . കഴിഞ്ഞ ദിവസം 9 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. രോഗം സ്ഥിരീകരിച്ചതില്‍ 2 പേര്‍ പാലക്കാട് സ്വദേശികളാണ്. 3 എറണാകുളം, 2 പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നാലു പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഒരാള്‍ യുകെയില്‍നിന്നും മറ്റൊരാള്‍ ഫ്രാന്‍സില്‍നിന്നും വന്നതാണ്.മൂന്ന് പേര്‍ക്കു കോണ്‍ടാക്ട് വഴിയാണ് രോഗം ലഭിച്ചത്. ഇതില്‍ ആറു പേര്‍ നെഗറ്റീവ് ആണെന്നു വ്യക്തമായി. സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഈ കുറവ് വരും.
Also read : കൊറോണ: ദേശീയ ജനസംഖ്യാ രജിസ്റ്റർ- സെൻസസ് നടപടികൾ എന്നിവ ഉടൻ നടത്തുന്നതിൽ കേന്ദ്ര സർക്കാർ തീരുമാനം പുറത്ത്
തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ചികില്‍സിയിലുണ്ടായിരുന്ന 2 പേര്‍ രോഗം മാറി ഡിസ്ചാര്‍ജ് ആയി. ആകെ 76,542 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധയുണ്ടായതില്‍ 91 പേര്‍ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. 8 വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്‍ടാക്ട് മുഖേന വൈറസ് ബാധിച്ചു.
Post Your Comments