ജോധ്‌പുര്‍ (രാജസ്‌ഥാന്‍): കോവിഡ് പടര്‍ന്നുപിടിച്ച ഇറാനില്‍നിന്ന് മടക്കിയെത്തിച്ച 277 ഇന്ത്യക്കാരെ ജോധ്‌പൂരിലെ കരസേനാ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. ഇവരില്‍ 128 പുരുഷന്മാരും 149 സ്‌ത്രീകളുമുണ്ട്.കരസേനയുടെ ഡോക്‌ടര്‍മാരുടെ സംഘവും സദാ കര്‍മനിരതരായി ഇവിടെയുണ്ട്. ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍നിന്ന് ഇന്നലെയാണു ഡല്‍ഹിയിലെത്തിച്ചത്.
അവിടെനിന്നാണ് ജോധ്‌പൂരിലേക്കു മാറ്റിയത്. ക്യാമ്പിലെത്തിച്ചയുടന്‍ ഇവര്‍ക്കെല്ലാം പ്രാഥമിക പരിശോധന നടത്തി. സംസ്‌ഥാന ആരോഗ്യവകുപ്പുമായും പൊതുഭരണ വിഭാഗവുമായും കൈകോര്‍ത്താണ് ഇവര്‍ക്കു വേണ്ട താമസ, ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് സൈന്യം അറിയിച്ചു.
Post Your Comments