ഏത് മംഗളകർമ്മമായാലും പൂജയായാലും നിലവിളക്കുകൾ തെളിയിക്കുന്നത് ഒഴിവാക്കാനാകില്ല.നിലവിളക്ക് കത്തിക്കുന്നതിന് പലരീതികളുണ്ട് അവയെ കുറിച്ചാണ് ചുവടെ പറയുന്നത്.
നിലവിളക്കിൽ തിരിയിടുന്നതിനും ദീപം കത്തിക്കുന്നതിനും ചില രീതികളുണ്ട്. വെറും നിലത്തോ ഏറെ ഉയർന്ന പീഠത്തിലോ നിലവിളക്ക് വെയ്ക്കരുതെന്നാണ് വിശ്വാസം. ഇലയോ തളികയോ പീഠമോ ഇട്ട ശേഷം അതിൽ വേണം വേണം വിളക്കു വയ്ക്കാൻ. വെള്ളി വിളക്കിൽ നെയ് ഒഴിച്ച് വിളക്കു തെളിക്കുന്നതാണ് ഉത്തമം.
ഒരു തിരിയിട്ട് വിളക്ക് കത്തിക്കരുത്. പകരം രണ്ടു തിരി യോജിപ്പിച്ചാണ് കൊളുത്തേണ്ടത്. നിലവിളക്ക് ഊതിക്കെടുത്താതെ തിരി പിന്നിലേക്കു നീക്കി കെടുത്തണം. പഴകിയതും കരിപിടിച്ചതുമായ വിളക്കുകൾ കത്തിക്കരുത്. വിളക്കിലെ എണ്ണ വ്യക്തിയുടെ ദേഹസ്ഥിതിയെയും മനോഗുണത്തെയും കാണിക്കും. ജ്വാല മങ്ങിയാലും വണ്ണം കുറഞ്ഞ് നീളമില്ലാതിരുന്നാലും വേഗത്തില്‍ കെട്ടാലും അതു ദുഃഖഫലത്തെ സൂചിപ്പിക്കുന്നു.
Post Your Comments