മാഡ്രിഡ്: കോവിഡ് പകർച്ചവ്യാതി മൂലം സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 3,647 ആയി. സ്പെയിനിൽ ഉപ പ്രധാനമന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 738 പേരാണു രോഗബാധയില്‍ മരിച്ചത്.ഇതോടെ മരണ സംഖ്യയില്‍ ചൈനയെ മറികടന്ന് സ്പെയിന് രണ്ടാം സ്ഥാനത്തെത്തി.
ഏഴായിരത്തോളം പേര് മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. കൊറോണ മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 3281 പേരാണു മരിച്ചത്. സ്പെയിനില്‍ 49,515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തലേദിവസത്തെ അപേക്ഷിച്ച് സ്പെയിനില്‍ മരണനിരക്കില്‍ 27ശതമാനം വര്‍ധനയുണ്ടായി. ഈ ആഴ്ച സ്ഥിതിഗതികള്‍ ഏറെ വഷളാമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പെയിനില്‍ ഏപ്രില്‍ 11 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകാണ്.
അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതില്‍ 74.386 കേസുകളാണ് ഇറ്റലിയില്‍ നിന്നും മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Post Your Comments