മാഡ്രിഡ്: കൊവിഡ് -19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണത്തിൽ സ്പെയിൻ ചൈനയെ മറികടന്ന് രണ്ടാമതായി. 24 മണിക്കൂറിനിടെ സ്പെയിനിൽ 738 പേർ മരിച്ചതോടെ ആകെ മരണം 3,647 ആയി. 49,515 പേർക്ക് ഇതുവരെ കൊവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. തലേദിവസത്തെ അപേക്ഷിച്ച് സ്പെയിനിൽ മരണനിരക്കിൽ 27ശതമാനമാണ് ഉയർന്നത്.
Also read : യു.എ.ഇയില്‍ 85 പേര്‍ക്ക് കൂടി കൊറോണ : 7 പേര്‍ക്ക് ഭേദമായി
ഉപപ്രധാനമന്ത്രി കാർമെൻ കാൽവോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കാൽവോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന് സർക്കാരാണ് അറിയിച്ചത്. ചൊവ്വാഴ്ചയാണ് കാൽവോയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ഇയാഴ്ച സ്ഥിതിഗതികൾ ഏറെ വഷളാമാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഏപ്രിൽ 11 വരെ സ്പെയിനിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം 5,367 പേർ രോഗമുക്തി നേടിയത് ആശ്വാസം നൽകുന്നു.
ഏഴായിരത്തോളം പേർ മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. ബുധനാഴ്ച മാത്രം 683 പേർ മരിച്ചതോടെ കൊവിഡ് -19 ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 7,503 ആയി. ഇതുവരെ രാജ്യത്ത് 74,386 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ 3281 പേരാണു മരിച്ചത്.
Post Your Comments