തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാസ്‌കും ഗ്ലൗസും ധരിക്കാതെ ഡ്യൂട്ടി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പുതിയ ഉത്തരവ് പുറത്തിറക്കി. ഉദ്യോഗസ്ഥര്‍ മാസ്‌കും ഗ്ലൗസും ധരിക്കണമെന്നും വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണമെന്നും പരിശോധനയ്ക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പര്‍ശിക്കാന്‍ പാടില്ല. വാഹനത്തിന്റെ ഡിക്കി തുറക്കേണ്ടിവരുന്ന അവസരങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പൊലീസുകാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
കൈകള്‍ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും വാഹനം തടഞ്ഞ് നിറുത്തുമ്പോള്‍ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണമെന്നും ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കി.
Post Your Comments