![പ്രതീകാത്മക ചിത്രം](/wp-content/uploads/2020/03/mosque-prayer.jpg)
മലപ്പുറം: ളുഹര്‍ നിസ്‌കാരത്തിന് 25ലേറെ പേര്‍ ഒത്തുകൂടിയതിന്റെ പശ്ചാത്തലത്തിൽ വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ് കേസെടുത്തു. എല്ലാ നിസ്‌കാരത്തിനും ആളു കൂടുന്നുണ്ടന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ പൊലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.
ഐ.പി.സി 188,269 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 1334 പേര്‍ക്കെതിരെയാണ് ഇന്ന് പൊലീസ് കേസെടുത്തത്. ഇതില്‍ 56 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 74 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments