കാബൂള്‍: അഫ്ഗാനിസ്താനില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരങ്ങള്‍. ഭീകരരെ സുരക്ഷാ സേന നേരിട്ടു. ചാവേര്‍ ബോംബാക്രമണം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെന്‍ട്രല്‍ കാബൂളിലെ ഷോര്‍ബസാര്‍ ഏരിയയിലുള്ള ഗുരുദ്വാരയ്ക്ക് നേരെ പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 7.45 നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുദ്വാരയ്ക്ക് സമീപം രണ്ട് സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് ക്‌സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം നടക്കുന്ന സമയത്ത് 150 ഓളം സിഖ് വിശ്വാസികള്‍ ഗുരുദ്വാരയില്‍ പ്രാര്‍ഥന നടത്തുന്നുണ്ടായിരുന്നുവെന്നാണ് വിവരം. ഹിന്ദു, സിഖ് ന്യൂനപക്ഷമേഖലയിലാണ് ഇത്. സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയാണ് അക്രമി സംഘം ധരംശാലയില്‍ പ്രവേശിച്ചത്. സുരക്ഷാസേനയും അക്രമികളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത് .ഗുരുദ്വാരയില്‍ നിന്ന് കുറച്ചുപേരെ രക്ഷപ്പെടുത്തിയെന്ന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
മുൻ മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19
പാക് പിന്തുണയുള്ള ഹഖാനി നെറ്റ്‌വര്‍ക്കാണ് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഐഎസിനെ പിന്തുണയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫി ഖൊറാസാന്‍ പ്രൊവിന്‍സ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തതായും വിവരങ്ങളുണ്ട്.തങ്ങളല്ല ആക്രമണത്തിന് പിന്നിലെന്ന് താലിബാന്‍ വ്യക്തമാക്കി. അമേരിക്കയുമായി സമാധാന കരാര്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ അഫ്ഗാനില്‍ ആക്രമണം നടത്തില്ലെന്നതാണ് തങ്ങളുടെ തീരുമാനമെന്ന് അവര്‍ പറയുന്നു.
വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റവും അസഭ്യവും : സഹോദരങ്ങൾ അറസ്റ്റിൽ
അതേസമയം ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ചില രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടരുന്ന അതിക്രമങ്ങളുടെയും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യവും ജീവനും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നതിന്റെയും ഭീകരമായ ഓര്‍മപ്പെടുത്തലാണ് ഈ ഭീകരാക്രമണമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ആരോപിച്ചു.
Post Your Comments