തിരുവനന്തപുരം: ബിവറേജസ് ഔട്ട് ലൈറ്റുകൾ പൂട്ടിയതോടെ മദ്യം ഓൺലൈനായി നൽകുന്നതിന്റെ സാധ്യത തേടി പിണറായി സർക്കാർ. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും ഇന്ന് അടച്ചു പൂട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ സമയത്ത് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും തുറക്കേണ്ടതില്ലെന്നും മന്തിസഭാ യോഗത്തിൽ തീരുമാനിച്ചു. ഇതേത്തുടർന്ന് മദ്യം ഓൺലൈനായി നൽകാനുള്ള സാധ്യതകൾ സർക്കാർ അന്വേഷിക്കുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാനുള്ള ആലോചനകൾ നടക്കുകയാണ്.
മുമ്പ് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയും പെട്ടെന്ന് മദ്യം ലഭിക്കാതായാൽ ഉണ്ടാവാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണും സംസ്ഥാനത്തെ ഗുരുതരമാകുന്ന സ്ഥിതിയും പരിഗണിച്ച് സർക്കാർ തീരുമാനം മാറ്റുകയായിരുന്നു.
ALSO READ: ലോക് ഡൗൺ ലംഘിച്ച ഡി.വൈ. എഫ്.ഐക്കാർക്കെതിരെ കേസെടുത്ത എസ്.ഐയ്ക്കെതിരെ നടപടിക്ക് നീക്കം
രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് റേഷൻ കടകൾ വഴി നൽകാനും ധാരണയായി. ഭിന്നശേഷിക്കാർക്കും കിറ്റ് നൽകും. ആവശ്യമെങ്കിൽ മറ്റുള്ളവർക്കു കൂടി അരി നൽകുമെന്നും യോഗത്തിൽ ധാരണയായി.
Post Your Comments