Latest NewsKeralaNattuvarthaNews

കൊവിഡ്-19 : തലസ്ഥാനത്ത് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തു ഒരാൾക്ക് കൂടി കൊവിഡ്-19. ഗൾഫിൽ നിന്നും തിരിച്ചു വന്ന തിരുവനന്തപുരം മണക്കാട് സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 21 ന് ഗൾഫിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഇയാൾ അധികം പേരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇയാളോടൊപ്പം രണ്ടുപേരിൽ ഒരാൾ വെഞ്ഞാറമൂട് വീട്ടിലും,മറ്റേയാൾ ഐഎംജിയിൽ നിരീക്ഷണത്തിലാണ്. ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Also read : കൊള്ളലാഭത്തിനായി, കൂടിയ വിലയ്ക്ക് വിൽക്കാൻ കടത്തിയ 25 ലക്ഷം മാസ്‌ക്കുകള്‍ പിടിച്ചെടുത്തു : നാല് പേര്‍ അറസ്റ്റിൽ രണ്ട് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കം 14 പേര്‍ക്കാണ് കൊവിഡ്-19 ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി ഉയർന്നു. 72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട് ഇവരിൽ 460 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 164 പേരെ ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3331 എണ്ണം നെഗറ്റീവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button