Latest NewsIndiaNews

ലോക്ഡൗണില്‍ നൊമ്പരപ്പെടുത്തുന്ന കാഴ്‌ച; ‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് പറഞ്ഞ് കരയുകയാണ് കുട്ടി; വീഡിയോ

ബീഹാർ: കോവിഡ് 19 വ്യാപന ഭീതിയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണില്‍ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്‌ചയാണ്‌ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് പറഞ്ഞ് കരയുകയാണ് കൗമാരക്കാരനായ ആണ്‍ കുട്ടി. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്.

ഡല്‍ഹിയിലെ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലില്‍ ബിഹാറിലേക്ക് പോകാന്‍ എത്തിയ കൗമാരക്കാരനായ ആണ്‍കുട്ടിയാണ് ഏവരെയും കണ്ണ് നനയിക്കുന്നത്. ബസുകളോ മറ്റ് പൊതുവാഹനങ്ങളോ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. ബസ് സ്റ്റാന്റ് വിജനമാണ്. ‘പൊലീസുകാര്‍ എന്നെ പിന്തുടരുകയാണ്. ഞാന്‍ എവിടെ പോകും.’ വിശന്നു തളര്‍ന്ന കുട്ടി ചോദിക്കുന്നു. കൗമാരക്കാരനായ കുട്ടി നിര്‍മാണ കമ്പനിയിലെ തൊഴിലാളിയാണ്. സമാനമായ നിരവധി ദിവസവേതനക്കാരാണ് ദുരിതത്തിലായിരിക്കുന്നത് ഇപ്പോള്‍.

കൗമാരക്കാരന്റെ വിഡിയോ പുറത്തു വന്നപ്പോൾ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഇയാള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button