തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീറാം വെങ്കിട്ടരാമന്‍ വെറുതേ ശമ്പളം വാങ്ങേണ്ട. സസ്പെന്‍ഷനിലായാലും ശമ്പളം നല്‍കണം. അപ്പോൾ ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ.കേസില്‍ ശ്രീറാമിന് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കില്ല എന്നായിരുന്നു മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Read also: മുഖ്യമന്ത്രി മദ്യവിൽപ്പനക്കാരനായി അധപതിക്കരുത്: പ്രഫുൽ കൃഷ്ണൻ
ആരോഗ്യവകുപ്പില്‍ ജോയിന്റ സെക്രട്ടറിയായാണ് ശ്രീറാമിനെ തിരിച്ചെടുത്തത്. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. കുറ്റം ചെയ്തതിന് ഇദ്ദേഹത്തിനെതിരെ തെളിവില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. അതേസമയം ശ്രീറാമിനെ തിരിച്ചെടുത്ത നടപടിക്കെതിരെ വൻ വിമർശനമാണ് ഉയർന്നത്.
Post Your Comments