![](/wp-content/uploads/2020/03/covid-3rd-stage.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ പുതിയ മാര്‍ഗം.. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങി. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിലോ ഡോക്ടര്‍മാരുടെ വീട്ടിലോ പരിശോധനയ്ക്കെത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാനാണ് www.fightcovid.online എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ചത്.
രോഗികളെ കുറിച്ചുള്ള വിവരം ഇതിലൂടെ നല്‍കാം. അടിയന്തര ചികിത്സ വേണ്ട സാഹചര്യത്തില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് രോഗികള്‍ക്ക് വേണ്ട അവശ്യ സംവിധാനങ്ങളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കാവുന്നതാണ്. ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ ഇതിലൂടെ ലഭിക്കും. വെബ് പോര്‍ട്ടലില്‍ കൃത്യമായി വിവരം നല്‍കാത്ത ആശുപത്രികള്‍ക്കും സ്വകാര്യ ഡോക്ടര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകും.
അലോപ്പതി, ഹോമിയോ, ആയുര്‍വേദം, ഡെന്റല്‍ തുടങ്ങി എല്ലാ വിഭാഗക്കാരും എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സൈറ്റില്‍ വിശദമായ നിര്‍ദേശമുണ്ട്. രോഗികളെ സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റാതിരിക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Post Your Comments