ദുബായ്• ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും എല്ലാ കേന്ദ്രങ്ങളിലെയും ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് ഇന്ത്യന്‍ കോൺസുലേറ്റ് ജനറൽ അറിയിച്ചു.
ഏപ്രിൽ 7 വരെ സേവനങ്ങള്‍ നിർത്തിവച്ചിരിക്കുകയാണ് കോൺസുലേറ്റ് അറിയിച്ചു.
അടിയന്തിര കേസുകള്‍ ഉണ്ടെങ്കില്‍, അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്ന രേഖകളോടെ passport.dubai@mea.gov.in എന്ന ഇമെയിൽ വഴി കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
കോൺസുലേറ്റ് ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ ഇതിനോട് പ്രതികരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments