Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും; വൈറസ് വ്യാപനം തടയാൻ കേന്ദ്രസർക്കാരിന്റെ നയങ്ങൾ പിന്തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയും നിയന്ത്രണം ലംഘിച്ചാൽ പരാതിപ്പെടാനുള്ള ഫോൺ നമ്പരും അയൽക്കാർക്ക് നൽകും. ഇവരുടെ ഫോൺ നമ്പരുകളും ടവർ ലൊക്കേഷനുകളും മൊബൈൽ കമ്പനികളുടെ സഹായത്തോടെ നിരീക്ഷിക്കും. രോഗ വ്യാപനത്തിനെതിരെ കേന്ദ്രസർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലാപാടാണ് സ്വീകരിക്കുന്നത്. അതേ നയം തന്നെ കേരളം പിന്തുടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സംസ്ഥാനത്ത് രണ്ട് പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഇതരസംസ്ഥാന തൊഴിലാളികളെ പ്രത്യേക ക്യാംപുകളിലേക്കു മാറ്റും. വൈദ്യപരിശോധനയ്ക്കൊപ്പം ഭക്ഷണവും ഉറപ്പാക്കും. വിമാന യാത്രക്കാരെ പ്രത്യേകം സജ്ജീകരിച്ച ഐസലേഷൻ സെന്ററുകളിൽ പാർപ്പിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്കും കുടുംബങ്ങൾക്കും ഭക്ഷണം ഇല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കറൻസിയും നാണയങ്ങളും അണുവിമുക്തമാക്കും. ധനകാര്യ സ്ഥാപനങ്ങളുമായി ആലോചിച്ച് ഇതിനുള്ള നടപടിയെടുക്കും. ഇക്കാര്യം റിസർബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button