ജല്‍പൈഗുരി: ജല്‍പൈഗുരി ടൗണിന് സമീപം വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയുടെ നാവ് 65കാരി കടിച്ചു മുറിച്ച് ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 8.30 ഓടെ ജനത കര്‍ഫ്യൂ സമയത്താണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് ആ പ്രദേശത്ത് തന്നെയുള്ള റോക്കി മുഹമ്മദ് ഛോട്ടു മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് പഹര്‍പൂരിലെ സ്ത്രീയുടെ വീട്ടില്‍ കയറി ബലാത്സംഗത്തിന് ശ്രമിച്ചത്.
എന്നാല്‍ സ്ത്രീ ഉടനെ തിരിച്ച് അക്രമിക്കുകയും ഉടനെ നിലവിളിച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചു. ഇതു താടയാന്‍ അക്രികള്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ റോക്കി മുഹമ്മദിന്റെ നാവ് കടിച്ചു മുറിച്ചത്. നിലവിളികള്‍ക്കിടയില്‍ ഛോട്ടു ഓടിപ്പോയി. റോക്കിയെ ജല്‍പൈഗുരി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. റോക്കിയെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലേക്കും ആശുപത്രിയിലേക്കും മാറ്റി.
ഇരുവരും നാട്ടിലെ വലിയ അക്രമകാരികളാണെന്ന് ആ പഞ്ചായത്തിലെ ഒരംഗം പറഞ്ഞു. അതേസമയം പൊലീസ് കേസന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Post Your Comments