തിരുവനന്തപുരം: 1,2,4,8,16 എന്നരീതിയിലാണ് കോവിഡ് പടരുക; ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഇരട്ടിയാകും. പുറത്തുവരുന്ന കണക്കുകള്‍ നോക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ കേരളത്തിന് അതിനിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. കോവിഡ് 19 എന്ന മഹാമാരിക്ക് നാലുഘട്ടങ്ങളുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അതില്‍ ഏറ്റവും പേടിക്കേണ്ട സാമൂഹിക വ്യാപനം നടക്കുന്ന മൂന്നാംഘട്ടത്തിന്റെ തുടക്കത്തിലാണ് കേരളം.
കോവിഡ് വ്യാപനത്തെ സാമൂഹിക ശാസ്ത്രജ്ഞര്‍ നാലുഘട്ടങ്ങളായാണ് തിരിക്കുന്നത്. ഒന്നാം ഘട്ടം – കോവിഡ് പ്രസരണം നടന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവര്‍ക്ക് മാത്രം അണുബാധയുണ്ടാകുന്നു. രണ്ടാം ഘട്ടം – നേരത്തേ കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്ബര്‍ക്കം വന്നവര്‍ക്ക് (പ്രൈമറി കോണ്ടാക്റ്റുകള്) .മൂന്നാം ഘട്ടം : – രോഗികളുമായി സമ്ബര്‍ക്കം വന്നവര്‍ക്ക് (സെക്കന്‍ഡറി). ഈ ഘട്ടം വരെ പ്രാദേശിക വ്യാപനം (local spread) എന്ന് കണക്കാക്കാം. നാലാംഘട്ടം- പകര്‍ച്ചവ്യാധി വ്യാപനം.
കോവിഡിനെ പിടിച്ചുകെട്ടുക എന്നതിന്റെ ഏറ്റവും അടിസ്ഥാനം മൂന്നാംഘട്ടമാണ്. ഇവിടെയാണ് സാമൂഹിക വ്യാപനം നടക്കുന്നത്. രോഗികളുമായി സമ്പര്‍ക്കം വന്നവരുമായി സമ്പര്‍ക്കം വന്നവര്‍ക്ക് രോഗ ബാധയുണ്ടാകുക. ഇങ്ങനെ വന്നാല്‍ നമുക്ക് ആരാണ് രോഗം വ്യാപിപ്പിക്കുന്നതെന്ന് പോലും പറയാന്‍ കഴിയില്ല.
അടുത്ത 14 ദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ മൊളിക്യുലാര്‍ വൈറോളജി വിഭാഗം ശാസ്ത്രജ്ഞന് ഡോ.ഇ.ശ്രീകുമാര്‍ പറയുന്നു. കേരളത്തിന്റെ പ്രതിരോധം വ്യക്തമായ ദിശാബോധത്തോടെയാണ് മുന്നോട്ടു പോകുന്നത്. മാര്‍ച്ച് 31വരെ കനത്ത ജാഗ്രത അനിവാര്യമാണ്. ചൈനയും യൂറോപ്പും ഇറ്റലിയും മറ്റും തുടക്കത്തില്‍ കൊറോണയെ നിസാരമായി കണ്ടു. അതാണ് വലിയ ദുരന്തത്തിന് കാരണമായത്
Post Your Comments