KeralaLatest NewsNews

കാസര്‍കോട്ടെ കോവിഡ് ബാധിതരില്‍ രണ്ട് പേര്‍ കൂടി ക്വാറന്റൈന്‍ തെറ്റിച്ച് കൂടുതല്‍ പേരുമായി വ്യാപക സമ്പര്‍ക്കം നടത്തി ; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനം

കാസര്‍കോട്: ജില്ലയിലെ കോവിഡ് ബാധിതരില്‍ രണ്ട് പേര്‍ കൂടി വ്യാപക സമ്പര്‍ക്കം നടത്തിയെന്ന് കണ്ടെത്തി. തളങ്കര സ്വദേശിയും പൂച്ചകാട് സ്വദേശിയും ആണ് കൂടുതല്‍ പേരുമായി ഇടപഴകിയതായി വ്യക്തമായിരിക്കുന്നത്. നേരത്തെ എരിയാല്‍ സ്വദേശിയും വ്യാപകമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. രോഗികള്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കറങ്ങിനടന്നത് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാനാണ് തീരുമാനം. രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് പുതിയ തീരുമാനം.

റൂട്ട് മാപ്പ് കണ്ടു മാത്രം കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 17 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇനി മുതല്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികള്‍ നേരിട്ട് ബന്ധപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button