KeralaLatest NewsNews

കേന്ദ്ര നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണം; 24 മണിക്കൂറിനുള്ളിൽ മദ്യശാലകള്‍ പൂട്ടണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം•കോവിഡ്-19 സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജില്ലകൾ അടച്ചിടാനുള്ള കേന്ദ്രനിർദ്ദേശം അടിയന്തിരമായി നടപ്പാക്കണം. ഇക്കാര്യത്തിൽ അമാന്തം കാണിച്ചാൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും. കാര്യങ്ങൾ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. 24 മണിക്കൂറിനുള്ളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button