Latest NewsIndia

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നടപടി കേന്ദ്രം റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നടപടി കേന്ദ്രം റദ്ദാക്കി. വ്യോമഗതാഗതം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം നടപ്പാകില്ല. കൊറോണ വ്യാപനം ഫലപ്രദമായി തടയുന്നതിനായി അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കൊപ്പമാണ് വിമാനം ഉള്‍പ്പെടെയുള്ള ഗതാഗതസര്‍വീസിന് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.

ഞായറാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയില്‍ എത്തിച്ചേരുന്ന എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളും മാര്‍ച്ച്‌ 31 വരെ നിര്‍ത്തി വെക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇതിന് തൊട്ടു പിന്നാലെ ഈ ഉത്തരവ് റദ്ദാക്കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അരുണ്‍ കുമാര്‍ അറിയിച്ചു. വിമാനത്താവളം അടച്ചിട്ടില്ലെന്നും വിമാനസര്‍വീസുകള്‍ തുടരുമെന്നും അറിയിപ്പിലുണ്ട്. അതേസമയം റോഡ് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ വിമാനത്താവളത്തിലേക്കും വിമാനത്താവളത്തില്‍ നിന്നുമുള്ള യാത്രകള്‍ തടസ്സപ്പെടും.

ജവാന്‍മാരുടെ വീരമൃത്യു രാജ്യം മറക്കില്ല; മാവോയിസ്റ്റ് ഭീകരാക്രമണത്തെ അപലപിച്ച്‌ പ്രധാനമന്ത്രി

എന്നാല്‍ വിമാനത്താവളം ഉള്‍പ്പെടെ മൊത്തത്തിലുള്ള അടച്ചിടലാണ് ഡല്‍ഹിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഡല്‍ഹി സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. കര്‍ശന ഗതാഗതനിയന്ത്രണങ്ങളാണ് മാര്‍ച്ച്‌ 23 മുതല്‍ നടപ്പിലാക്കുന്നത്. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്ക് ബുദ്ധി മുട്ടേണ്ടി വരും. 25 ശതമാനം ബസ് സര്‍വീസിന് മാത്രമാണ് അനുമതി നല്‍കുന്നത്. ടാക്‌സിയോ ഓട്ടോറിക്ഷയോ ലഭിക്കാനിടയില്ല. എന്തു കൊണ്ടാണ് വിമാനസര്‍വീസുകള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാശിപിടിക്കുന്നതെന്ന കാര്യം വ്യക്തമാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button