ടോക്കിയോ : കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ജപ്പാനിൽ നടക്കാനിരിക്കുന്ന 2020 ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്നു സൂചന .നാല് ആഴ്ചക്കുളളിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി (ഐഒസി) ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുക്കുമെന്നാണ് സൂചന. . ഒരു വർഷം വരെ ഗെയിംസ് നീട്ടിവയ്ക്കുന്നതും ഐഒസിയുടെ പരിഗണനയിലുണ്ട്.
കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ലോകത്ത് നടന്നുവന്ന മഹാഭൂരിപക്ഷം മത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തതോടെ ഒളിമ്പിക്സ് നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടു ഐഒസിക്ക് മേൽ സമ്മർദമേറിയിതാണ് മത്സരം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുവാൻ കാരണം. ഗെയിംസ് നീട്ടണമെന്ന ആവശ്യവുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നിരുന്നു. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒമ്പതു വരെയാണ് ടോക്കിയോ ഒളിമ്പിക്സ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14600 കവിഞ്ഞു. ഇതുവരെ 3,35,403 ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ദിനം പ്രതി സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഒറ്റ ദിവസം മാത്രം 651 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. ഒറ്റ ദിവസം കൊണ്ട് ഇവിടെ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കേരളത്തില്‍ ഇന്നലെ 9776 പേരെ കോവിഡ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 59,295 പേര്‍. ഇതില്‍ വീടുകളില്‍ 58,981 പേരും ആശുപത്രികളില്‍ 314 പേരുമാണുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള 4035 പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2744 എണ്ണത്തിന്റെ ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.
Also read : 24 മണിക്കൂറിനിടെ നൂറിലേറെ മരണം : കൊറോണയിൽ ആടിയുലഞ്ഞ് അമേരിക്കയും
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശികളില്‍ ഒരാള്‍ മാര്‍ച്ച് 20ന് ബെംഗളൂരുവിലെത്തി. അവിടെ നിന്നു വാനില്‍ അഞ്ചുപേര്‍ക്കൊപ്പം കണ്ണൂരിലെത്തുകയും പിന്നീട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ടാമത്തെയാള്‍ മാര്‍ച്ച് 17ന് കരിപ്പൂര്‍ വഴിയെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഇയാള്‍ ഇപ്പോള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മൂന്നാമത്തെയാള്‍ മാര്‍ച്ച് 17നു നിന്നു കരിപ്പൂരിലെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 21ന് ദുബായില്‍നിന്ന് നെടുമ്പാശേരി വഴിയെത്തിയ നാലാമത്തെയാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ്. നാലുപേരും ദുബായില്‍നിന്നെത്തിയവരാണ്.
എറണാകുളം ജില്ലയില്‍ നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഇന്നലെയാണ് ജില്ലക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മട്ടാഞ്ചേരി, മരട് സ്വദേശികളായ രണ്ടു പേരും കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാണ് ഇപ്പോള്‍ ഉള്ളത്.
Post Your Comments