ന്യൂഡല്‍ഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ കര്‍ശന നിയന്ത്രണത്തിലേക്ക്. 19 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണ്ണമായും അടച്ചിടും. ആറ് സംസ്ഥാനങ്ങളില്‍ ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.
നാളെ അര്‍ദ്ധരാത്രി മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ അനിശ്ചിതകാലം നിര്‍ത്തിവയ്ക്കും. നിലവില്‍ മാര്‍ച്ച് 29 വരെയായിരുന്നു വിലക്ക്.
കാര്‍ഗോ വിമാനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. എല്ലാ സര്‍വീസുകളും ചൊവ്വാഴ്ച രാത്രി 11. 59ന് മുന്‍പായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന തരത്തില്‍ സമയം പുനഃക്രമീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം എന്ന് വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വിമാനക്കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ബിഹാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരും കേന്ദ്രത്തിന് ഇതേ ആവശ്യം ഉന്നയിച്ച് ബിഹാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
രാജ്യത്ത് ഇതുവരെ 415 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഏഴ് മരണങ്ങളുമുണ്ടായി. സാംപിള്‍ പരിശോധനയ്ക്ക് 12 ലാബോറട്ടറി ചെയിനുകള്‍ രൂപീകരിച്ചു. ഇവയ്ക്ക് 15,000 കലക്ഷന്‍ സെന്ററുകള്‍ ഉണ്ടാവും.
Post Your Comments