ലണ്ടന്‍: കോവിഡ്-19 ന്റെ വ്യാപനം ഇല്ലാതാക്കാന്‍ ലോക്ക് ഡൗണ്‍ എത്രത്തോളം ഫലവത്താകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നഗരങ്ങള്‍ അടച്ചിടുന്നതിലൂടെ മാത്രം കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം വിദഗ്ധനായ മൈക്ക് റയാന്‍.
രോഗബാധിതരെ കണ്ടുപിടിക്കണം. അവരെ ഐസോലേറ്റ് ചെയ്യണം. അവരുടെ സമ്ബര്‍ക്കങ്ങളെ കണ്ടുപിടിക്കണം. അവരേയും ഐസോലേറ്റ് ചെയ്യണം, ചികിത്സിക്കണം. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധചെലുത്തേണ്ടതെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ അടച്ചിടലിലാണ് ഇപ്പോള്‍ അപകടമുള്ളത്. ഈ സമയങ്ങളില്‍ രോഗവ്യാപനം ചെറുക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങളും അടച്ചിടിലുകളും പിന്‍വലിക്കുമ്പോള്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള പ്രധാനരാജ്യങ്ങളെല്ലാം അടച്ചിടല്‍ നടപടികളിലേക്കാണ് നീങ്ങുന്നത്.
Post Your Comments