ബിലാസ്പുര്‍: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഛത്തീസ്ഗഡില്‍ സുക്മയിലെ വനമേഖലയായ മിന്പയിൽ, കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയുണ്ടായ ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ചിന്തഗുഫ പോലീസ് സ്റ്റേഷന് പരിധിയിൽ മിന്‍പ വനമേഖലയില്‍ ഡിസ്ട്രിക്ട് റിസേര്‍വ് ഗരുഡ്(ഡിആര്‍ജി), സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, കോബ്ര സേനകള്‍ സംയുക്തമായി നടത്തിയ പരിശോധനക്കിടെയായിരുന്നു ആക്രമണം.
Chhattisgarh: 14 District Reserve Guard (DRG) jawans who sustained injuries in an encounter with naxals in Sukma earlier today, have been airlifted to Raipur and being brought to Ram Krishna Hospital. https://t.co/32WSh60mIM pic.twitter.com/FAcwMUhpT5
— ANI (@ANI) March 21, 2020
Also read : പുളിങ്കുന്ന് പടക്കനിര്‍മാണ ശാലയിലെ സ്ഫോടനം, മരണം മൂന്നായി: അടുക്കളയിലെ രഹസ്യഅറയില്‍ വന്‍ സ്ഫോടക വസ്തുശേഖരം
റായിപൂരില്‍ നിന്നും 450 കിലോ മീറ്റര്‍ അകലെയുള്ള കൊരജ്ഗുഡ മലനിരകള്‍ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. . 14 പേരെയും വ്യോമാമാര്‍ഗം റായ്പൂരിലെ ആശുപത്രിയിലെത്തിച്ചു. രണ്ട് ജവാന്മാരുടെ പരിക്ക് ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Post Your Comments