KeralaLatest NewsNews

ലോക്ക് ഡൗണ്‍ എന്നാല്‍ ഷട്ട് ഡൗണ്‍ അല്ല; ഇത് രാജ്യം സാമ്പത്തികമായി തകരാതെ എങ്ങനെ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാമെന്ന ആലോചന

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ എന്നാല്‍ ഷട്ട് ഡൗണ്‍ അല്ല. ഇത് രാജ്യം സാമ്പത്തികമായി തകരാതെ എങ്ങനെ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാമെന്ന ആലോചന. ചൈനയിലെ വുഹാനില്‍ കോവിഡ് പടര്‍ന്നതോടെയാണ് ലോക് ഡൗണ്‍ എന്ന വാക്ക് ലോകത്ത് പ്രശസ്തമായത്. ഇപ്പോള്‍ കേരളവും സമാനമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ലോക്ക് ഡൗണ്‍ എന്നാല്‍ ഷട്ട് ഡൗണ്‍ അല്ല. സാമ്പത്തികമായി ഒരു രാജ്യത്തെ തകര്‍ക്കാതെ, ജനങ്ങളെ പരമാവധി ഉപദ്രവിക്കാതെ എങ്ങനെ ആള്‍ക്കൂട്ട നിയന്ത്രണം കൊണ്ടുവരാം എന്ന ശാസ്ത്രീയമായ ആലോചനയാണ് ലോക്ക് ഡൗണ്‍. അവശ്യ സര്‍വീസുകളെല്ലാം ഇവിടെ പ്രവര്‍ത്തിപ്പിക്കും. പൊതുഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിക്കുകയാണ് ഇതില്‍ പ്രധാനം. പൊതുജന സമ്ബര്‍ക്കം പരാവധി ഒഴിവാക്കാനുള്ള നപടികള്‍ എല്ലാം സര്‍ക്കാറിന് സ്വീകരിക്കാം. അവശ്യസര്‍വീസുകള്‍ അല്ലാത്തതതുകൊണ്ട് ബാറും ബിറേജുമെല്ലാം അടച്ചിടാം. പക്ഷേ കേരളത്തില്‍ സര്‍ക്കാര്‍ ഇതിന് തയ്യാറാവുമോ എന്ന് കണ്ടറിയണം. ഇത് എങ്ങനെ നടപ്പാക്കണമെന്ന് സര്‍ക്കാറിന് തീരുമാനിക്കാം.

Read Also : ലോക്ക് ഡൗണ്‍ പിന്‍വലിയ്ക്കുമ്പോള്‍ ഉണ്ടാകുന്നത് അതിഭീകരമായ രീതിയില്‍ വൈറസ് വ്യാപന സാധ്യത : അത് ഏത് വഴിയ്ക്കാണ് ഉണ്ടാകുന്നതെന്ന് നിര്‍ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന വിദഗ്ദ്ധര്‍

അവശ്യസര്‍വീസുകള്‍ ഇവയാണ്. ധാന്യങ്ങളുടെ വിതരണം, പാനീയങ്ങളുടെ വിതരണം, പഴം, പച്ചക്കറി വിതരണം, കുടിവെള്ള വിതരണം വയ്‌ക്കോലുള്‍പ്പടെയുള്ളവയുടെ വിതരണം, ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍, പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇവയുടെ പമ്പുകള്‍, ഡിസ്‌പെന്‍സിങ് യൂണിറ്റുകള്‍, അരി, മറ്റ് ധാന്യ മില്ലുകള്‍, പാല്‍ പ്ലാന്റുകള്‍, ഡയറി യൂണിറ്റുകള്‍, വയ്‌ക്കോലുണ്ടാക്കുന്ന യൂണിറ്റുകള്‍, കന്നുകാലികളെ പോറ്റുന്ന യൂണിറ്റുകള്‍, എല്‍പിജി വിതരണം, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കലുകള്‍, ആരോഗ്യസര്‍വീസുകള്‍, മെഡിക്കല്‍, ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മ്മാണം, ടെലികോം ഓപ്പറേറ്റര്‍മാര്‍, കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്ബനികള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍, പോസ്റ്റ് ഓഫീസുകള്‍, അരി, ഗോതമ്പ് ധാന്യങ്ങളുടെ ഗോഡൗണുകളുടെ പ്രവര്‍ത്തനം, ഭക്ഷണവസ്തുക്കള്‍ സൂക്ഷിക്കുന്ന എല്ലാ ഗോഡൗണുകളും, അവശ്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന എല്ലാ ഗോഡൗണുകളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button