Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaInternational

കൊവിഡ് 19 :  റോ​മി​ല്‍ കു​ടു​ങ്ങിയ വി​ദ്യാ​ര്‍​ഥി​ക​ള്‍,  പ്ര​ത്യേ​ക വി​മാ​ന​ത്തിൽ  ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. 

ന്യൂഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഇ​റ്റ​ലി​യി​ലെ റോ​മി​ല്‍ കു​ടു​ങ്ങിയ  263 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.  ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വി​മാ​നം ഇറ്റലിയിലേക്ക് പുറപ്പെട്ടത്. വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​ങ്ങളുടെ സു​ര​ക്ഷ​ക്കാ​യി ഹ​സ്മാ​റ്റ് സ്യൂ​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും, ബാ​ക്കി​യു​ള്ള​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ മ​റ്റൊ​രു വി​മാ​നം കൂ​ടി സ​ജ്ജ​മാ​ക്കു​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഏ​ക​ദേ​ശം 500ന് ​മു​ക​ളി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ ഇ​റ്റ​ലി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.

Also read : വിദേശത്തു നിന്ന് മടങ്ങിയെത്തിയ ബാഹുബലി താരം പ്രഭാസ് ഐസൊലേഷനില്‍

ഇറ്റലിയിൽ 24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കോവിഡിനെ നേരിടാന്‍ സൈന്യത്തെ ഇറക്കിയെന്നാണ് റിപ്പോർട്ട്. ഇറ്റലിയില്‍ ഇതുവരെ 4,000 ത്തിലധികം ആളുകളാണ് കൊവിഡ് 19 ബാധയെ തുടർന്ന് മരണപ്പെട്ടത്. അതേസമയം ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 13000 ആയി. മുന്‍പത്തേതിനേക്കാള്‍ അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4,825 ആയി. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ വീട്ടിലിരിക്കണം. ബ്രിട്ടനില്‍ പബ്ബുകള്‍ അടച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ലോകാരോഗ്യസംഘടന നിർദേശം നൽകി. അയഞ്ഞനിലപാടുകള്‍ കൂടുതല്‍ ജീവനുകളെടുക്കുമെന്ന തിരിച്ചറിവിലാണ് ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button