ദോഹ : ഹോം ക്വാറന്റീന് വ്യവസ്ഥകള്‍ ലംഘിച്ച ഒന്‍പത് പേരെ കൂടി ഖത്തറിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ സ്വദേശി പൗരന്മാരാണെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ചട്ടങ്ങള്‍ ലംഘിച്ച 10 സ്വദേശികളേ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
Also read : തെലങ്കാനയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ
കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന കുടുംബങ്ങളോട് 14 ദിവസം പ്രത്യേക നിരീക്ഷണത്തില്‍ (ക്വാറന്റീന്) കഴിയണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. സര്‍ക്കാരിന്റെ ക്വാറന്റീന് കേന്ദ്രങ്ങളില്‍ കഴിയാനാണ് ഇവരോട് ആവശ്യപ്പെടുക. ഹോം ക്വാറന്റീന് രണ്ടാമത്തെ ഓപ്ഷന് മാത്രമാണ്. വ്യവസ്ഥകള്‍ പാലിക്കാമെന്ന് എഴുതി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് വീടുകളില്‍ ഐസലേഷനില്‍ കഴിയാനുള്ള അനുവാദം നൽകുന്നത്.
Also read : സ്പെയിനിൽ നിന്നു വന്ന ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സമൂഹത്തിലെ മറ്റുള്ള ജനങ്ങളുടേയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഹോം ക്വാറന്റീന് അനുവദിച്ചാലും വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളാണ് സ്വീകരിക്കുക. പേര് പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.
Post Your Comments