KeralaLatest NewsNews

ഒട്ടും പ്ലാനിംഗില്ലാത്ത നടപടിയാണിത്; മാധ്യമങ്ങൾ വാർത്ത കൊടുത്ത് കൂടുതൽ ഭീതി പടർത്തരുത് – ജില്ലകള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍‌

തിരുവനന്തപുരം•കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ 7 ജില്ലകള്‍ ഉള്‍പ്പടെ 75 ജില്ലകള്‍ അടച്ചിടാനുള്ള തീരുമാനം ഒട്ടും പ്ലാനിംഗില്ലാത്ത നടപടിയാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍‌. അതുകൊണ്ട് മാധ്യമങ്ങൾ വാർത്ത കൊടുത്ത് കൂടുതൽ ഭീതി പടർത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച മാത്രമായിരിക്കും കർഫ്യു എന്ന അടിസ്ഥാനത്തിൽ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാത്ത മനുഷ്യരുണ്ട്. സ്റ്റോക്ക് ചെയ്യുംവിധം സാധനങ്ങൾ ഓരോരുത്തരും വാങ്ങുന്നത് ഈ ഘട്ടത്തിൽ നിരുത്സാഹപ്പെടുത്തേണ്ട സംഗതിയാണ്. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കളുടെ വില്പനയോ, അത്തരം കടകളുടെ പ്രവർത്തനമോ തടഞ്ഞിട്ടില്ല. കൃത്യമായ പ്രോട്ടോക്കോളിൽ അവയ്ക്ക് പ്രവർത്തിക്കാൻ സംസ്ഥാനം ഇറക്കുന്ന ഉത്തരവിൽ വ്യവസ്ഥ ഉണ്ടാകണം. പൊതുഗതാഗത സംവിധാനം നിലച്ചാൽ കാറും ബൈക്കും ഉള്ളവർക്ക് മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാമെന്ന സ്ഥിതി വരും. അല്ലാത്തവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കാനുള്ള സന്നദ്ധ സേവനങ്ങളോ സംവിധാനമോ ഒരുക്കിയില്ലെങ്കിൽ അനാവശ്യ ഭീതി പടരും. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ആലോചിച്ച് തീരുമാനം എടുക്കണമെന്നും ഓരോ കലക്ടര്‍മാര്‍ക്കും തീരുമാനം വിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഡ്വ.ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

7 ജില്ലകളിൽ നിയന്ത്രണം – clarity needed.

അവശ്യ സർവ്വീസുകളോ സാഹചര്യം നോക്കി അനുവദിക്കേണ്ട സർവ്വീസുകളോ ഒഴികെ എല്ലാ സേവനങ്ങളും നിരോധിക്കാൻ സംസ്ഥാനങ്ങൾ ഉത്തരവിറക്കണമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര തീരുമാനം. കേരളത്തിൽ 7 ജില്ലകൾ അടച്ചിടും. മാര്ച്ച് 31 വരെ എല്ലാ യാത്രാട്രെയിനുകളും സർവ്വീസ് നിർത്തിവെയ്ക്കും. ചരക്ക് ഗതാഗതം നടക്കും.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലയാണ് അടച്ചിടുക. ഏത് നിയമപ്രകാരമാണ് ഉത്തരവ് വരികയെന്നത് വ്യക്തമല്ല.

ഒട്ടും പ്ലാനിംഗില്ലാത്ത നടപടിയാണിത്. അതുകൊണ്ട് മാധ്യമങ്ങൾ വാർത്ത കൊടുത്ത് കൂടുതൽ ഭീതി പടർത്തരുത്.ഞായറാഴ്ച മാത്രമായിരിക്കും കർഫ്യു എന്ന അടിസ്ഥാനത്തിൽ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാത്ത മനുഷ്യരുണ്ട്. സ്റ്റോക്ക് ചെയ്യുംവിധം സാധനങ്ങൾ ഓരോരുത്തരും വാങ്ങുന്നത് ഈ ഘട്ടത്തിൽ നിരുത്സാഹപ്പെടുത്തേണ്ട സംഗതിയാണ്.

ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കളുടെ വില്പനയോ, അത്തരം കടകളുടെ പ്രവർത്തനമോ തടഞ്ഞിട്ടില്ല. കൃത്യമായ പ്രോട്ടോക്കോളിൽ അവയ്ക്ക് പ്രവർത്തിക്കാൻ സംസ്ഥാനം ഇറക്കുന്ന ഉത്തരവിൽ വ്യവസ്ഥ ഉണ്ടാകണം. പൊതുഗതാഗത സംവിധാനം നിലച്ചാൽ കാറും ബൈക്കും ഉള്ളവർക്ക് മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാമെന്ന സ്ഥിതി വരും. അല്ലാത്തവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കാനുള്ള സന്നദ്ധ സേവനങ്ങളോ സംവിധാനമോ ഒരുക്കിയില്ലെങ്കിൽ അനാവശ്യ ഭീതി പടരും.

കേരള സർക്കാർ ആലോചിച്ച് ഉത്തരവിറക്കണം. നിയന്ത്രണങ്ങൾ വ്യക്തമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഓരോ കളക്ടർമാർക്ക് തീരുമാനം വിടരുത്.

https://www.facebook.com/photo.php?fbid=10158189870027640

shortlink

Related Articles

Post Your Comments

Related Articles


Back to top button