തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനത കർഫ്യുവിൽ സഹകരിക്കുമെന്ന് ഇന്നലെ കേരള സർക്കാർ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടം കൂടുന്നതിനും വിലക്കേര്‍പ്പെടുത്തി. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയില്‍ ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, പൊതു പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവയില്‍ അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് എവിടെയും ആള്‍ക്കൂട്ടമോ, ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കണം.
കോവിഡ് 19 മരണം 11000 കവിഞ്ഞു ; ഇറ്റലിയില്‍ ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 6000 പേര്‍ക്ക്
രോഗലക്ഷണമുള്ളവര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം. വിദേശത്ത് നിന്നും നാട്ടില്‍ എത്തിയവര്‍ നിര്‍ദ്ദേശ പ്രകാരം നിരീക്ഷണത്തില്‍ തുടരണമെന്നും കളക്ടര്‍ അറിയിച്ചു. കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നാളെ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരെ നിയന്ത്രിക്കാനായിരുന്നു അധികൃതര്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഭക്തരെ പൂര്‍ണ്ണമായും വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments