ന്യൂ ഡൽഹി : കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 22 മുതൽ ട്രെയിനുകളിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സേവനങ്ങളെല്ലാം നിർത്തലാക്കാനൊരുങ്ങി റയിൽവേ. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള ഐആർസിടിസിയാണ് ഇക്കാര്യം അറിയിച്ചത്. ഐആർസിടിസിയുടെ കീഴിലുള്ള ഫുഡ് പ്ലാസകളും റിഫ്രഷ്ന്റെ് റൂമുകളും സെൽ കിച്ചണുകളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്നും ട്രെയിനുകളിൽ പുറത്തുനിന്നു കൊണ്ടുവന്നു ഭക്ഷണവിതരണം നടത്തുന്നവർക്ക് അതു തുടരാമെന്നും ഐആർസിടിസി സർക്കുലറിലൂടെ അറിയിച്ചു.
Also read : കൊവിഡ് 19 : ഗൾഫ് രാജ്യത്ത് രണ്ടു പേർ മരിച്ചു, വൈറസ് ബാധിച്ചുള്ള ആദ്യ മരണം
അതോടൊപ്പം തന്നെ ട്രെയിൻ സർവീസുകളുടെ എണ്ണവും റെയിൽവേ വെട്ടിക്കുറച്ചിട്ടുണ്ട്. രാജ്യത്തെ പാസഞ്ചർ തീവണ്ടികളൊന്നും ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി പത്തുവരെ സർവീസ് നടത്തില്ല. രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചർ തീവണ്ടികളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയശേഷമെ സർവീസ് അവസാനിപ്പിക്കൂ. യാത്രക്കാരില്ലാത്ത പാസഞ്ചർ തീവണ്ടികൾ ആവശ്യമെങ്കിൽ പാതിവഴിയിൽ റദ്ദാക്കും. മുംബൈ, ഡൽഹി,കോൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലെ സബർബൻ തീവണ്ടി സർവീസുകൾ ഞായറാഴ്ച വെട്ടിക്കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments