
ലണ്ടന്‍: കൊവിഡ് 19 വൈറസ് ലോകത്തെ ഭീതി പെടുത്തി പടരുകയാണ് ഇതോടൊപ്പം മരണ നിരക്കും കുത്തനെ വര്‍ധിക്കുകയാണ്. കൊവിഡ് ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 11000 കടന്നു. ഇന്ന് മാത്രം 6000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 627 പേരാണ് വൈറസ് മൂലം മരിച്ചത്. ഇതോടെ വൈറസ് മൂലം മരിച്ചവരുടെ എണ്ണം നാലായിരം കടന്നു.
അനിയന്ത്രിതമായി വൈറസ് പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന്‍ നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളില്‍ തന്നെ കഴിയാനും നിര്‍ദ്ദേശം നല്‍കി.
Post Your Comments