ന്യൂ ഡല്‍ഹി: കോവിഡ് രോഗബാധിതയായ ഗായിക കനിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യയും മകനും എംപിയുമായ ദുഷ്യന്ത് സിംഗും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.ഈ മാസം 15 നാണ് കനിക ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. കനികയുടെ കുടുംബങ്ങള്‍ എല്ലാം തന്നെ നിരീക്ഷണത്തിലാണ്.പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പിറ്റേദിവസം ദുഷ്യന്ത് പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
പാര്‍ലമെന്റില്‍ ദുഷ്യന്ത് പല എംപിമാരുമായും സംസാരിക്കുകയും ഒരുമിച്ചിരിക്കുകയും ചെയ്തു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും ദുഷ്യന്ത് പങ്കെടുത്തു.കനിക കപൂര്‍ ലക്നോവില്‍ വച്ചു നടത്തിയ പാര്‍ട്ടിയില്‍ വസുന്ധരെയ്ക്കും ദുഷ്യന്ത് സിംഗിനും പുറമേ യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ്, മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന് പ്രസാദ എന്നിവരും സംബന്ധിച്ചതായാണ് റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നും മാര്‍ച്ച് 15നാണ് കനിക ഇന്ത്യയില്‍ തിരിച്ചെത്തിയത്.
ലഖ്നൗയിലുള്ള കിങ്സ് ജോര്‍ജ്സ് മെഡിക്കാല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഐസൊലഷേന്‍ വാര്‍ഡില്‍ ചികിത്സയിലാണ് കനിക. ലണ്ടനില്‍ നിന്ന് എത്തിയ ശേഷം കനിക ഒരു സെലിബ്രറ്റി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ രാഷ്ട്രീയ സിനിമാ നയതന്ത്ര രംഗത്ത് നിന്നുള്ളവരും നിരവധി പേരും പങ്കെടുത്തിരുന്നു എന്നാണ് വിവരം. ഇവര്‍ താമസിച്ചിരുന്ന ആഡംബര ഫ്ളാറ്റ് ക്വാറന്റൈന് ചെയ്യുക എന്നതും പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തിന് വിധേയരാക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
Post Your Comments