Latest NewsNewsIndia

കോടതി മുറികളിൽ പൊട്ടിക്കരഞ്ഞ മുഖ്യസാക്ഷി; ആ രാത്രിയിൽ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തിരഞ്ഞ് രാജ്യം

ന്യൂഡൽഹി: വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പിലാക്കി. ഇപ്പോൾ ആ ക്രൂരകൃത്യം നടന്ന രാത്രിയിൽ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിന് കാതോർക്കുകയാണ് രാജ്യം. യുപി സ്വദേശിയാണ് അവീന്ദ്ര പാണ്ഡെ. കേസിലെ മുഖ്യസാക്ഷിയായിരുന്നു യുവാവ്. പലപ്പോഴും പൊട്ടിക്കരഞ്ഞാണ് അദ്ദേഹം കോടതി മുറികളിൽ മൊഴി നൽകിയിരുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമായിരുന്നു അന്ന് ബസിലുണ്ടായിരുന്നതെന്ന് അന്ന് അവീന്ദ്ര പാണ്ഡെ പറഞ്ഞിരുന്നു. നിർഭയ ജീവിക്കാനാഗ്രഹിച്ചിരുന്നതായും യുവാവ് വ്യക്തമാക്കിയിരുന്നു.

Read also: ഞാനവളുടെ ഫോട്ടോ കെട്ടിപ്പിടിച്ച് ആ മൃ​ഗങ്ങളെ തൂക്കിലേറ്റിയെന്ന് പറഞ്ഞു; ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കുടുംബങ്ങള്‍ അവരുടെ ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കട്ടെ; പ്രതികരണവുമായി നിർഭയയുടെ അമ്മ

ഇന്ന് പുലര്‍ച്ചെയാണ് നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് തൂക്കിലേറ്റിയത്. ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button