തിരുവനന്തപുരം: ചാപ്പകുത്തലിനെ കുറിച്ച് ലോകാരോഗ്യസംഘടന. കോവിഡിന്റെ പേരില്‍ ആളുകളെ ‘ചാപ്പ കുത്തരുതെ’ന്നും രോഗത്തെയും രോഗികളെയും രോഗ സാധ്യതയുള്ളവരെയും കുറിച്ചുള്ള വിശേഷണങ്ങള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). പുതുതായി കോവിഡ് വ്യാപിച്ച ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ അത് പ്രാദേശിക വ്യാപനമെന്ന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
സാമൂഹിക ചാപ്പകുത്തലിനെതിരെ സര്‍ക്കാറും മാധ്യമങ്ങളും അടക്കം സ്വീകരിക്കേണ്ട നടപടിയെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശമാണ് നല്‍കുന്നത്. കോവിഡ് ബാധിതരെന്ന് മുദ്രകുത്തി സംസ്ഥാനത്ത് പ്രായമായ ദമ്പതികളെ ഫ്‌ലാറ്റ് മുറിയില്‍ പൂട്ടിയിടുകയും കൊറോണയെന്ന് വാതിലില്‍ ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു. പല വിദേശ സന്ദര്‍ശകര്‍ക്കും രോഗബാധിതര്‍ അല്ലെങ്കില്‍ കൂടി ഹോട്ടല്‍ മുറിയും ആഹാരവും നിഷേധിച്ച സംഭവമുണ്ടായി. പ്രാദേശിക വ്യാപനത്തിന്റെ ഘട്ടത്തില്‍ സാമൂഹിക ചാപ്പകുത്തലാവും പ്രധാന വെല്ലുവിളിയിലൊന്നെന്നാണ് സര്‍ക്കാറിന്റെയും വിലയിരുത്തല്‍. കോവിഡിനെ കുറിച്ചുള്ള വാക്കുകള്‍ പോലും സൂക്ഷിച്ച് വേണം ഉപയോഗിക്കാനെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ നിര്‍ദേശം.
Post Your Comments