Latest NewsKerala

പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മരണം മരുന്ന് മൂലമല്ല, നിർണ്ണായക കണ്ടെത്തൽ : ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണമുണ്ടായത്.

കോട്ടയം: ചങ്ങനാശേരി പായിപ്പാട് പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ദുരൂഹ മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തല്‍. മരുന്നുകളുടെ ഉപയോഗം അല്ല മരണകാരണമെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടുത്തെ അന്തേവാസിയായ ടി.എം ജോര്‍ജാണ് ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണമുണ്ടായത്.

തെലങ്കാനയില്‍ ഏഴ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, ഗചിബോളി സ്റ്റേഡിയം ക്വാറന്റൈൻ സെന്ററാക്കി മാറ്റി കെസിആർ സർക്കാർ

അമൃത ആശുപത്രിയിലാണ് പരിശോധന നടന്നത്.ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദുരൂഹ മരണങ്ങളില്‍ നിര്‍ണായകമായ കണ്ടെത്തലുണ്ടായിരിക്കുന്നത്. മരിച്ചവരുടെ ശരീരത്തില്‍ വിഷാംശങ്ങള്‍ ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. മരണ കാരണങ്ങളെക്കുറിച്ച്‌ കൂടുതലായി പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.സ്ഥാപനത്തിലെ ദുരൂഹമരണങ്ങളില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Post Your Comments


Back to top button