Latest NewsIndiaNews

നിര്‍ഭയ കേസ് ; തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ നല്‍കിയ ഹര്‍ജിയും തള്ളി ; വീണ്ടും ഹര്‍ജി നല്‍കുമെന്ന് സൂചന

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ ഹര്‍ജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളി. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി എന്നാണ് കുറ്റവാളികളുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഹര്‍ജിയില്‍ ഗൗരവമായി ഒന്നും കാണുന്നില്ലെന്നും ഹര്‍ജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാര്‍ നിലപാടെടുത്തു. നാളെ തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികള്‍ സുപ്രീം കോടതിയെ കൂടി സമീപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്നും പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്നും പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടെങ്കിലും കുറ്റവാളികള്‍ക്ക് ദൈവത്തെ കാണാനുള്ള സമയം അടുത്തെന്നായിരുന്നു കോടതിയുടെ മറുപടി. എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാന്‍ സമയമില്ലെന്നും കുറ്റവാളികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിലെ ആസൂത്രണവും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.നാളെ പുലര്‍ച്ചെ അഞ്ചരയ്ക്ക് കുറ്റവാളികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ ഒരുങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button