Latest NewsKeralaNewsIndia

കൊവിഡ് 19 : ഐസിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം : ഐസിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചു. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പരീക്ഷകൾ മാറ്റിയതിനു പിന്നാലെയാണ്, ഇന്ന് മുതൽ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളും മാറ്റിവച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് 31 വരെയുള്ള സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെക്കാനുള്ള ഉത്തരവ് പുറത്തുവന്നത്. അപ്പോഴും ഐസിഎസ്ഇ പരീക്ഷകൾക്ക് മാറ്റമുണ്ടായിരുന്നില്ല. തുടർന്ന് രാവിലെ ഐഎസിഎസ്ഇ പരീക്ഷകളും മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഇന്നത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ നടന്നു. തുടർന്നുള്ള പരീക്ഷകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ കൂടിയാലോചനകൾ തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ സംസ്ഥാനത്തെ പരീക്ഷകളുടെ കാര്യത്തിൽ ആദ്യം ആശയക്കുഴപ്പമായിരുന്നു. പിന്നീട് എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളില്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും സർവ്വകലാശാല പരീക്ഷകൾ മാറ്റില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പും അറിയിക്കുകയായിരുന്നു.

Also read : കൊറോണ വൈറസ് ഉപയോഗിച്ച് ചൈനക്കാർ ലോകത്തെ വഞ്ചിച്ചോ? കോറോണയിലൂടെ ചൈന കൈവരിച്ച നേട്ടങ്ങൾ

മാര്‍ച്ച് 26 വരെയാണ് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടക്കുക. ഇത്തവണ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ച് നടത്തുന്നതിനാൽ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം കൊണ്ടും കേന്ദ്ര തീരുമാനം വന്നതും കാരണം പരീക്ഷകൾ മാറ്റണമെന്ന പ്രതിപക്ഷ അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button