മുംബൈ : കൊവിഡ് 19 ഭീതിയിൽ ഓഹരി വിപണി. വ്യാപാര ആഴ്ച്ചയിലെ നാലാം ദിനവും നഷ്ടത്തിൽ തന്നെ. സെൻസെക്സ് 1755 പോയിന്റ്(6.08%) നഷ്ടത്തിൽ 27113.99ലും നിഫ്റ്റി 521 പോയന്റ്(6.15%) താഴ്ന്ന് 7947ലുമാണ് വ്യാപാരം തുടങ്ങിയത്. 2017 ഡിസംബര്‍ 27നുശേഷം ഇതാദ്യമായാണ് നിഫ്റ്റി 8000 പോയന്റിനു താഴെ എത്തുന്നത്.
ബിഎസ്ഇയിലെ 117 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 714 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 29 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അഞ്ചുശതമാനത്തോളം നഷ്ടത്തിലേക്ക് വീണു.
ഭാരതി ഇന്‍ഫ്രടെല്‍, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ, മാരുതി സുസുകി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
Post Your Comments