ജനീവ : ലോകത്ത് രണ്ട് ലക്ഷത്തോളം പേർക്ക് കോവിഡ്-19 പിടിപെട്ട പശ്ചാത്തലത്തിൽ പ്രസ്താവനയുമായി ഡബ്ല്യൂഎച്ച്ഒ ( ലോകാരോഗ്യ സംഘടന ). കോവിഡ്-19 മനുഷ്യരാശിയുടെ ശത്രു, ഡബ്ല്യൂഎച്ച്ഒ കൊറോണ വൈറസ് തങ്ങൾക്ക് മുന്നിൽ അഭൂതപൂർവമായ ഭീഷണിയാണെന്നും, മനുഷ്യരാശിക്കെതിരായ ഒരു പൊതുശത്രുവിനെതിരെ ഒരുമിച്ച് പോരാടാനുള്ള അവസരമാണിതെന്നും ഡബ്ല്യൂഎച്ച്ഒ തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.
Also read : കോവിഡ് 19 ; ഇറ്റലിയില്‍ മരണനിരക്ക് കുത്തനെ വര്‍ധിക്കുന്നു ; ഇന്നു മാത്രം മരിച്ചത് 475 പേര്
ലോകമെമ്പാടും എണ്ണായിരത്തിലധികം പേർ കൊറോണ ബാധിച്ചു മരിച്ചു. ഡിസംബറിൽ ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്തശേഷം, ഏഷ്യയിലേതിനേക്കാൾ കൂടുതൽ മരണങ്ങൾ യൂറോപ്പിൽ റിപ്പോർട്ട് ചെയ്തു. കൊറോണയെ സംബന്ധിച്ച് ലോകാരോഗ്യസംഘടന രാഷ്ട്രത്തലവൻമാർ, ആരോഗ്യമന്ത്രിമാർ, ആരോഗ്യപ്രവർത്തകർ, ആശുപത്രി മാനേജുമെന്റുകൾ, വ്യവസായ പ്രമുഖർ എന്നിവരുമായി ദിനംപ്രതി സംസാരിക്കുന്നുണ്ടെന്നും കോവിഡ്-19 സംശയമുള്ള എല്ലാ കേസുകളും പരിശോധിക്കണമെന്നും ഡബ്ല്യൂഎച്ച്ഒ നിർദേശം നൽകിയിട്ടുണ്ടെന്നും ഗബ്രിയേസസ് വ്യക്തമാക്കി
Post Your Comments